ന്യൂ ഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷമുള്ള ആദ്യ പ്രവർത്തി ദിവസമായ തിങ്കളാഴ്ച റെക്കോർഡ് ഉയരം തൊട്ട് ഓഹരി വിപണി. സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 77,000 കടന്നു.സെൻസെക്‌സ് 323.64 പോയിൻ്റ് ഉയർന്ന് 77,017 ലും നിഫ്റ്റി 121.75 പോയിൻ്റ് ഉയർന്ന് 23,411 ലും എത്തി.
നാലാം ദിവസമാണ് ഓഹരി വിപണി തുടർച്ചയായി കുതിക്കുന്നത്. മൂന്നാം മോദി സർക്കാറും കഴിഞ്ഞ തവണത്തെ സാമ്പത്തിക പരിഷ്കാരങ്ങൾ തുടരുമെന്ന വിലയിരുത്തലാണ് ഓഹരി വിപണിയുടെ കുതിപ്പിന് പ്രധാന കാരണം.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിൻസെർവ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ വൻകിട ഓഹരികളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി.