Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല റവന്യൂ...

തിരുവല്ല റവന്യൂ ടവർ പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷം : നാലുപേരെ കടിച്ചു

തിരുവല്ല : തിരുവല്ല റവന്യൂ ടവർ പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. ഇന്നലെ നാലുപേരെ നായ കടിച്ചു. തിരുവല്ല സബഷറി ജീവനക്കാരാനായ കല്ലുങ്കൽ കണ്ടനാട്ടിൽ കെ.പി. മനോജ്കുമാർ (54), ആധാരമെഴുത്ത് ജീവനക്കാരൻ ആഞ്ഞിലിത്താനം പാമല പറപ്പാട് വീട്ടിൽ പി.കെ. രാജു(65), മുംബൈ സ്വദേശി അമൽ മിസ്ത്രി(30), അഭിഭാഷക നായ എബ്രഹാം എന്നിവരെയാണ് നായ കടിച്ചത്.

ടവറിന് സമീപത്ത് ബുധനാഴ്ച ഉച്ചയോടെ എബ്രഹാമിനാണ് ആദ്യകടിയേറ്റത്. പിന്നാലെ എത്തി നായ കടിക്കുകയായിരുന്നു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നുമണിയോടെ മനോജിനെ ട്രഷറിയുടെ വരാന്തയിൽ വെച്ച് നായകടിച്ചു. കുടഞ്ഞെറിയാൻ ശ്രമിച്ചപ്പോൾ കൈവിരലിലും കടിച്ച്‌ ആഴത്തിലുള്ള മുറിവുകളേറ്റു.

ടവറിന് പുറത്തേക്ക് ഇറങ്ങിവരുകയായിരുന്ന രാജുവിനെയാണ് നായ തുടർന്നു കടിച്ചത്. തുടയുടെ പിൻഭാഗത്തായിരുന്നു കടി ഏറ്റത്. കുട ഉപയോഗിച്ച് നായയെ രാജു അടിച്ചോടിച്ചു. നാലുമണിയോടെ ടവർ പരിസരത്ത് വെച്ച് അമലിനെയും കടിച്ചു . മൂന്നുപേരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗിക ആരോപണം; പ്രജ്വൽ രേവണ്ണയെ ജെഡിഎസിൽ നിന്നും സസ്പെൻഡ് ചെയ്തു

ബെംഗളൂരു : ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു.പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എസ്ഐടി അന്വേഷണത്തെ യോഗം സ്വാഗതം ചെയ്തു. ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ...

പരസ്യ പ്രചാരണം നാളെ അവസാനിക്കും

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ (24) വൈകിട്ട് ആറിന് അവസാനിക്കും.അവസാന നിമിഷത്തെ പ്രചരണത്തിന്റെ ആവേശത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡല പര്യടനങ്ങൾ നടക്കും.25ന് നിശബ്ദ പ്രചാരണമാണ്...
- Advertisment -

Most Popular

- Advertisement -