പാലക്കാട് : വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ അവസാന വാരത്തിൽ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവച്ച് സമരം നടത്തുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു .
കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപയാണ്. സ്വകാര്യ ബസ് യാത്രക്കാരിലധികവും വിദ്യാര്‍ത്ഥികളായിരിക്കെ ഇതുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ബസുടമകളുടെ തീരുമാനം.ആവശ്യം പരിഗണിക്കപ്പെടാനായി ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ബസ് സംരക്ഷണജാഥ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുമെന്നും ഉടമകൾ അറിയിച്ചു.