Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ബ്രഹ്മോസ്...

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റിന് സുപ്രീം കോടതിയുടെ അനുമതി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഭൂമിവിട്ടു കൊടുക്കാൻ സുപ്രീം കോടതിയുടെ അനുമതി. കാട്ടക്കടയിലെ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി കൈമാറാൻ സംസ്ഥാനത്തിന് സുപ്രീംകോടതി അനുമതി നൽകി. ഡിആർഡിഓയ്ക്ക് ഭൂമി കൈമാറാൻ ആണ് സുപ്രീം കോടതി കേരള സർക്കാരിന് അനുമതി നൽകിയത്.

ബ്രഹ്മോസ് മിസൈലിനും തന്ത്രപ്രധാന ഹാർഡ് വെയറുകൾക്കും ഭൂമി അനുവദിക്കണമെന്ന് പ്രതിരോധ ​ഗവേഷണ സ്ഥാപനമായ ഡിആർഡിഒ കേരളത്തിനോട് ആവശ്യപ്പെട്ടിരുന്നു. ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകിയത് .

ഇതോടൊപ്പം നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി വീതം നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്‌സും സ്ഥാപിക്കാനായി നൽകാനും സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി . 457 ഏക്കർ ഭൂമിയിലാണ് നെട്ടുകാൽത്തേരി തുറന്ന ജയിൽ സ്ഥിതി ചെയ്യുന്നത്. ഇതിൽ 257 ഏക്കർ ഭൂമിയാണ് വികസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിനു കൈമാറുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐബി വനിത ഓഫീസറുടെ ആത്മഹത്യ: സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി

തിരുവനന്തപുരം: ഐബി  വനിത ഓഫീസറുടെ ആത്മഹത്യയിൽ പൊലീസ് പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ്...

കക്കി-ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ല

പത്തനംതിട്ട : വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ കക്കി- ആനത്തോട് ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന്.സുരക്ഷ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  ഇന്ന് രാവിലെ 11 മുതല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടം...
- Advertisment -

Most Popular

- Advertisement -