പത്തനംതിട്ട: കോന്നി കല്ലേലി എസ്‌റ്റേറ്റിലെ റബർ തോട്ടത്തിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിങ് തൊഴിലാളിക്ക് വീണു പരുക്കേറ്റു. റബർ ഡിവിഷനിലെ തൊഴിലാളി പ്രദീപിനാണ് (44) പരുക്കേറ്റത്. പ്രദീപിനെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 7 ന് ആണ് സംഭവം നടന്നത്. വീണു പരുക്കേറ്റതിന് പുറമെ ശരീരമാസകലം മുറിവുമുണ്ട്. എസ്റ്റേറ്റിൽ ടാപ്പിംഗ് ജോലി നടക്കുന്നതിനിടെയാണ് കാട്ടാനയെ കണ്ടത്. കഴിഞ്ഞ ദിവസം ഇവിടെ തൊഴിലാളികളെ കാട്ടാനകൂട്ടം ഓടിച്ച സംഭവവും നടന്നിരുന്നു.
വനവും തോട്ടവും വേർതിരിക്കുന്ന ഇവിടെ കിടങ്ങുകളോ സൗരോർജ വേലികളോ അടിയന്തരമായി സ്ഥാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.