തിരുവല്ല: തിരുവല്ലയിലെ കടപ്രയിൽ നിയന്ത്രണം തെറ്റിയ കാർ റോഡ് വശത്തെ കടയിലേക്ക് ഇടിച്ചു കയറി. ആർക്കും പരിക്കില്ല. കടപ്ര ഗുരുമന്ദിരത്തിന് സമീപം ഇന്ന് വൈകിട്ട് 5 മണിക്കായിരുന്നു അപകടം. തിരുവല്ലയിൽ നിന്നും തേവേരിയിലേക്കു പോയ തേവേരി സ്വദേശിയുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളു. അപകടത്തിൽ വാഹനത്തിന്റെ എയർ ബാഗ് തുറന്നതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വാഹനത്തിന്റെ മുൻഭാഗത്ത് ഭാഗികമായി തകരാർ സംഭവിച്ചിട്ടുണ്ട്.

കടപ്രയിൽ നിയന്ത്രണം തെറ്റിയ കാർ റോഡ് വശത്തെ കടയിലേക്ക് ഇടിച്ചു കയറി





