തിരുവനന്തപുരം : അമേരിക്കയിലേക്ക് ചികിത്സക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി.പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവർ എത്തിയിരുന്നു.ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനസോട്ടയിലെ മേയോ ക്ലിനിക്കിൽ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായിട്ടായിരുന്നു യാത്ര.