ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ദീപാവലി സമ്മാനമായി കേന്ദ്ര സർക്കാർ ക്ഷാമബത്ത (ഡിഎ) 3% വർദ്ധിപ്പിച്ചു .രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി വര്‍ധിക്കും.ഡിഎ വർദ്ധനവ് ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണം ചെയ്യും.