കൊല്ലം : കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ സംസ്കാരം നാളെ നടക്കും.വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്കാരം നടക്കുക.
അതേസമയം ,സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ സെക്രട്ടേറിയറ്റിന് മുമ്പിലും തേവലക്കര സ്കൂളിലേക്കും വൈദ്യുതമന്ത്രിയുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വിദ്യാർഥിയുടെ മരണത്തിൽ കെഎസ്ഇബി ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു .