Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസാമൂഹിക നീതിയിലധിഷ്ഠിതമായ...

സാമൂഹിക നീതിയിലധിഷ്ഠിതമായ വിജ്ഞാന വ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

ആലപ്പുഴ: സാമൂഹിക നീതിയിലധിഷ്ഠിതമായ വിജ്ഞാന വ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ  വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തും സംസ്ഥാന സാക്ഷരതാ മിഷനും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന മുതിർന്ന പഠിതാക്കളുടെ ബിരുദ പഠനത്തിന്‍റെ പ്രവേശനോത്സവം ആലപ്പുഴ എസ്.ഡി. കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പലകാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയ വ്യക്തികളെയും മുതിര്‍ന്ന പൗരന്മാരെയും ബിരുദധാരികളാക്കുന്ന ബൃഹത് പദ്ധതിയാണിത്. ജീവിതവഴികളില്‍ വലിയ ദിശമാറ്റമാണ് ഈ പഠിതാക്കളെ കാത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നവകേരള സൃഷ്ടിയുടെ ഭാഗമായി ഒരു പുതിയ വൈജ്ഞാനിക സമൂഹമായി കേരളത്തെ രൂപപ്പെടുത്തുക എന്ന് പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങുകയാണ് നാം. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വലകലാശാല. കാമ്പസ് മതില്‍കെട്ടിന് പുറത്ത് സമൂഹത്തില്‍ അറിവിന്റെ വെളിച്ചം പ്രസരിപ്പിക്കുന്ന നിരവധി പദ്ധതികളിലൂടെ കുറഞ്ഞകാലം കൊണ്ട് വിസ്മയാവഹമായ നേട്ടമാണ് സര്‍വകലാശാല കൈവരിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബിരുദധാരികളാകാന്‍ ആഗ്രഹമുള്ള മുഴുവന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും പാതിവഴിയില്‍ മുടങ്ങിയ ചെറുപ്പക്കാര്‍ക്കും താങ്ങാവുന്ന രീതിയിലാണ് പദ്ധതി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജില്ലാപഞ്ചായത്താണ് ഫീസും അനുബന്ധ പിന്തുണയും ഉറപ്പാക്കുന്നത്.

മുതിര്‍ന്ന പൗരന്മാരുടെ ബിരുദ പഠനരംഗത്തേക്ക് കടന്നുവന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്താണ് ആലപ്പുഴയെന്നും 600 പഠിതാക്കള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മുതിര്‍ന്നവരുടെ ബിരുദ പഠനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി തെരെഞ്ഞെടുക്കപ്പെട്ട 80 കാരന്‍ ഗോപി ദാസിനെ എച്ച് സലാം എംഎല്‍എ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി; 6.49 ലക്ഷം വോട്ടര്‍മാര്‍ വര്‍ധിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി.  2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍...

വർണക്കൂടാരം 

തിരുവല്ല :  തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ വർണക്കൂടാരം പരിപാടി മന്നൻകരച്ചിറ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മന്നൻകരച്ചിറ ഗവ. യു പി സ്കൂളിൽ നടന്നു. ലൈബ്രറി ബാലവേദിയാണ് കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചത് ....
- Advertisment -

Most Popular

- Advertisement -