Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaതങ്ക അങ്കി...

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു

ആറന്മുള : ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ രാവിലെ അഞ്ച് മുതല്‍ ഏഴ് വരെ തങ്ക അങ്കി ദര്‍ശനം നടന്നു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ പോലീസ് സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയില്‍ നിന്ന് ഘോഷയാത്ര പുറപ്പെട്ടു.

ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍, ദേവസ്വം കമ്മിഷണര്‍ ബി സുനില്‍ കുമാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ മുരളീധരന്‍ നായര്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി എന്‍ ഗണേശ്വരന്‍ പോറ്റി, ദേവസ്വം സാംസ്‌കാരിക – പുരാവസ്തു വിഭാഗം ഡയറക്ടര്‍ പി ദീലീപ് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിറപുത്തരി നടന്നു

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിറപുത്തരി നടന്നു. ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ അനിത ജീ നായരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനകാരുടെയും ഉപദേശക സമിതിയും, ഭക്തജനങ്ങളുടെയും സഹകരണത്തോടെ പുലർച്ചെ 5:30 ന് ഗോവിന്ദൻ കുളങ്ങര...

ക്രിസ്തുമസ് – നവവത്സര ബമ്പർ : നറുക്കെടുപ്പ്‌ നാളെ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറിയുടെ വിജയികളെ നാളെ (ഫെബ്രുവരി 5 ) അറിയാം. ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം....
- Advertisment -

Most Popular

- Advertisement -