Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsജനവാസ മേഖലയില്‍...

ജനവാസ മേഖലയില്‍ കടുവ ഇറങ്ങി : വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപ്പറ്റ : വയനാട്ടിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതിനാൽ രണ്ട് പഞ്ചായത്തുകളിലെ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു .പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

ഇന്നലെ രാവിലെയാണ് വയനാട് പച്ചിലക്കാട് കടുവ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്തെ കാപ്പിത്തോട്ടത്തിന് അടുത്ത വയലിൽ നിന്ന് കടുവയുടെ ഡ്രോൺ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അഞ്ച് വയസ് പ്രായം വരുന്ന വയനാട് വന്യജീവി സങ്കേതത്തിലെ 112 ാം നമ്പർ കടുവയാണ് ജനവാസ മേഖലയിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് . കടുവയെ കണ്ടെത്താനുള്ള ദൗത്യം വനം വകുപ്പ് തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​രം ക​ട​പു​ഴ​കി കാ​റി​ന് മു​ക​ളി​ൽ വീ​ണു: ആളപായമില്ല

ആ​ല​പ്പു​ഴ : ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​രം കട​പു​ഴ​കി കാ​റി​ന് മു​ക​ളി​ൽ വീ​ണ് കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സും ബോ​ണ​റ്റും ത​ക​ർ​ന്നു. ആർക്കും പരിക്കില്ല. ക​ള​ക്ട​റേ​റ്റ് വള​പ്പി​ലെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പാ​ർ​ക്കിം​ഗ്...

വടശ്ശേരിക്കരയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് അപകടം: യുവാവ് മരിച്ചു

പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട്  തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തലച്ചിറ സ്വദേശി അദ്വൈത് (29)ആണ് മരിച്ചത്. വടശ്ശേരിക്കര ചെങ്ങറ മുക്ക് ഓട്ടോ സ്റ്റാൻഡിന് എതിർവശത്തുള്ള തോട്ടിലാണ് അപകടമുണ്ടായത്. ​കഴിഞ്ഞദിവസം രാത്രി 12 ന്...
- Advertisment -

Most Popular

- Advertisement -