Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കര ഗണപതി...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പില്‍ഗ്രിം ഹൗസ് – മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം : കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ക്ഷേത്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കോടതിയുടെ അനുമതി വേണം. ദേവസ്വത്തിന്റെ തനത് വികസന പ്രവര്‍ത്തനങ്ങളല്ലാതെ കിഫ്ബി ഫണ്ടില്‍ നിന്നുമുള്ള വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാനുദ്ദേശിക്കുന്നുണ്ട് .

ഇരിപ്പിടങ്ങള്‍ ഒരുക്കിയുള്ള കൊട്ടാരക്കര ക്ഷേത്രക്കുള നവീകരണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രദേശത്തെ ഗതാഗത കുരുക്കിന് പരിഹാരമായി ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ചന്തമുക്കിലെ ഒരു ഏക്കര്‍ സ്ഥലത്ത് ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരിക്കും. 500 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. സന്ദര്‍ശകര്‍ക്ക് ക്ഷേത്രദര്‍ശനത്തോടൊപ്പം കൊട്ടാരവും മ്യൂസിയവും സന്ദര്‍ശിക്കാനുള്ള അവസരം വിനിയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകുന്നതോടുകൂടി ക്ഷേത്രത്തിലെ തിരക്കിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത :  രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി...

സ്‌പെഷ്യൽ അരി തുടർച്ചയാക്കൽ പരിഗണനയിൽ : മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : വിലക്കയറ്റം നിയന്ത്രിക്കാൻ ഓപ്പൺമാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരമുള്ള (ഒഎംഎസ്എസ്) സ്‌പെഷ്യൽ അരി തുടർച്ചയായി ലഭ്യമാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകി. ഓണത്തോടനുബന്ധിച്ചു കഴിഞ്ഞമാസം വിതരണം ആരംഭിച്ച ഒഎംഎസ്എസ്...
- Advertisment -

Most Popular

- Advertisement -