ന്യൂഡൽഹി : പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ഇന്നുരാത്രി (ഓഗസ്റ്റ് 29) എട്ട് മണി മുതൽ സെപ്റ്റംബർ രാവിലെ ആറ് മണി വരെ പോർട്ടൽ പ്രവർത്തിക്കില്ലെന്നാണ് അറിയിപ്പ്.സൈറ്റ് ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാഗമായാണ് നടപടി.
അഞ്ച് ദിവസത്തേക്ക് പുതിയ അപ്പോയിൻമെന്റുകൾ സ്വീകരിക്കില്ല.നേരത്തെ ബുക്ക് ചെയ്ത അപ്പോയിൻ്റ്‌മെൻ്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.