തിരുവല്ല : തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വ വിദ്യാർഥികൾ സംഘടിപ്പിച്ച ഗുരുവന്ദനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും മഹത്തരമായ ജോലി അധ്യാപനം ആണെന്നും രാഷ്ട്ര നിർമ്മാണം ക്ലാസ് മുറികളിലാണ് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല സബ് കളക്ടർ സഫ്ന നസറുദീൻ IAS മുഖ്യ പ്രഭാഷണം നടത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപക അനധ്യാപകരെ യോഗത്തിൽ ആദരിച്ചു.
മാനേജ്മെൻ്റ് കോർഡിനേറ്റർ ഫാ സി.വി ഉമ്മൻ, പ്രിൻസിപ്പാൾ പി.കെ തോമസ് , ഹെഡ്മിസ്ട്രസ് ലാലി മാത്യു, പി.ടി.എ പ്രസിഡൻ്റ് സാബു ജേക്കബ് , ഫാ . വർഗീസ് മാത്യു , ഫാ ജുബിൻ കരിപ്പായിൽ , ജോൺ കുര്യൻ, ഫാ.വി. എ മാത്യു, ഫിലിപ്പ് വി സോളമൻ, ദിവ്യ ആർ, ലീന എബ്രഹാം എന്നിവർ പ്രസംഗിച്ചു.