തിരുവല്ല: പാലിയേക്കര നെടുമ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന താലപ്പൊലി ഉത്സവവും ദേവിഭാഗവത നവാഹ യജ്ഞവും നാളെ തുടങ്ങും. നാളെ 5നു ഗണപതിഹോമം, 10.30നും 11.10 നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠ നാരായണ ഭട്ടതിരിപ്പാട് കൊടിയേറ്റും. തുടർന്നു കൊടിമര ചുവട്ടിൽ അൻപൊലിപ്പറ സമർപ്പണം നടക്കും. 12 ന് ഉത്സവ ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിവൈഎസ്പി എസ് അഷാദ് നിർവഹിക്കും. 1ന് കൊടിയേറ്റു സദ്യ,5.30 ന് പുഷ്പാഭിഷേകം, 7ന് ദീപാരാധന, 7.30 ന് ദേവി മാഹാത്മ്യ പ്രഭാഷണം, 8 ന് കളമെഴുത്തും പാട്ടും
25 ന് 6.30ന് നവാഹ യജ്ഞ ശാലയിൽ ഭ്രദദീപ പ്രതിഷ്ഠ, ദിവസവും 7 ന് ദേവീഭാഗവത പാരായണം, ഒന്നിന് അന്നദാനം,7ന് ദീപാരാധന, 7.30ന് ഭജന,പ്രഭാഷണം, 9 ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും.
26ന് വൈകിട്ട് 5.30ന് സുഹാസിനി പൂജ, 27 ന് 10 ന് വിഷ്ണുപൂജ, 5 ന് നാരങ്ങാവിളക്കു പൂജ, 8 ന് തിരുവാതിര, 28 ന് 10 ന് നവാക്ഷരീഹോമം, 5 ന് വിദ്യാ ഗോപാല മന്ത്രാർച്ചന, 8 ന് നൃത്തന്യത്യങ്ങൾ, 29 ന് 10 ന് മൃത്യുഞ്ജയഹോമം, 8 ന് തിരുവാതിര, 30 ന് രാവിലെ 10 ന് സുദർശന ഹോമം,11 ന് പാർവ്വതീ പരിണയം, 5 ന്
സർവൈശ്വര്യ പൂജ, 6 ന് ഭഗവതി സേവ, 8 ന് തിരുവാതിര, നൃത്തനൃത്യങ്ങൾ,
31 ന് രാവിലെ 10ന് സപ്തമാതൃപൂജ,5 ന് ശനീശ്വര പൂജ, 8 ന് കരോക്കെ ഗാനമേള.
ഏപ്രിൽ 1-ന് 10 ന് നവഗഹപൂജ, 5 ന് കുമാരീപൂജ, 8 ന് കൈകൊട്ടിക്കളി, 2 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രതിഷ്ഠാ ദിന കലശാഭിഷേകം, 9ന് ധാരാഹോമം, 11.30 ന് പാരായണ സമർപ്പണം, 12 ന്കളഭാഭിഷേകം, ചന്ദനം ചാർത്ത്,12.30 ന് ചതുശ്ശത നിവേദ്യ സമർപ്പണം, 3.30നും 4.20നും മധ്യേ കൊടിയിറക്ക്, 6 ന് തിരുവായുധ ദർശനം, 7ന് താലപ്പൊലി എഴുന്നള്ളത്ത് ശ്രീവല്ലഭക്ഷേത്രത്തിൽ നിന്നു തുടങ്ങി ക്ഷേത്രത്തിലെത്തിച്ചേരും. 10 ന് വിശേഷാൽ ദീപാരാധന, 10.30 ന് ദേശഗുരുതി എന്നിവ ഉണ്ടാകും.