ടെൽഅവീവ് : ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഇപ്പോൾ നിർത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവരുകയും വീണ്ടും ആക്രമിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നില്ല. ഭാവിയിലെ ആക്രമണങ്ങൾ തടയുക, ഹമാസിന്റെ സൈനിക,ഭരണ നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മുന്നോട്ട് പോകുന്നത്. നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ സൈനികശക്തി ഇസ്രായേലിന് മുന്നിൽ ഇല്ലാതായെന്നും സംഘടനയുടെ നേതൃത്വത്തിലുള്ളവരെ ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഒക്ടോബർ 23ന് പറഞ്ഞിരുന്നു.