തിരുവല്ല: വെൺപാലയിൽ കുരിശടികളിലെ നേർച്ചപ്പെട്ടിയുടെ താഴ് പൊട്ടിച്ച് മോഷണം. വെൺപാല സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെയും സെൻറ് ജോർജ് ക്നാനായ പള്ളി കുരിശടിയിലും മോഷണം നടന്നത്. ഇന്ന് പുലർച്ചെ പ്രദേശവാസികളാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.
തുടർന്ന് സമീപവാസികളെ അറിയിക്കുകയായിരുന്നു. കുരിശടിയുടെ ഗ്രില്ലുകൾ തകർത്ത ശേഷമാണ് നേർച്ചപ്പെട്ടികളുടെ താഴ് തകർത്ത് മോഷണം നടത്തിയത്. മാസങ്ങൾക്ക് മുമ്പ് സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളി കുരിശടിയിലെ അലങ്കാര വിളക്കുകൾ മോഷണം പോയിരുന്നു. സംഭവത്തിൽ തിരുവല്ല പോലീസിൽ പരാതി നൽകിയതായി പള്ളി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു






