തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ തുക വര്‍ധനവ് നടപ്പാക്കി തുടങ്ങിയാല്‍ സര്‍ക്കാരിന് കൂടുതല്‍ രാഷ്ട്രീയ നേട്ടം ലഭിക്കും. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകുമെന്നും ലഭിക്കുന്ന സൂചന.
സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്ന ആവശ്യവും പരിഗണിച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചേക്കും. നാലു ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയില്‍. നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തില്‍ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം.






