Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേമപെന്‍ഷന്‍ 1600ല്‍...

ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 2000 ആക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ തുക വര്‍ധനവ് നടപ്പാക്കി തുടങ്ങിയാല്‍ സര്‍ക്കാരിന് കൂടുതല്‍ രാഷ്ട്രീയ നേട്ടം ലഭിക്കും. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകുമെന്നും ലഭിക്കുന്ന സൂചന.

സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്ന ആവശ്യവും പരിഗണിച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചേക്കും. നാലു ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയില്‍. നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തില്‍ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭ്യൂഹങ്ങൾക്ക് വിരാമം : തിരുവല്ലയിലെ മണിപ്പുഴയിൽ കണ്ടെത് ‘പൂച്ചപ്പുലി’ യെന്ന് വനപാലകർ

തിരുവല്ല : തിരുവല്ലയിലെ മണിപ്പുഴയിൽ കണ്ടെത് പുലിയല്ലെന്നും   പൂച്ചപ്പുലിയാണെന്നും  വനപാലകർ. ഇതോടെ മണിപ്പുഴ പ്രദേശവാസികളിലെ ചങ്കിലെ തീ അണഞ്ഞു. ഇന്ന് രാവിലെ മുതൽ  മണിപ്പുഴയിൽ പുലിയിറങ്ങി എന്ന തരത്തിലുള്ള വാർത്തയും വീഡിയോയും വ്യാപകമായി...

ആറന്മുള വളളംകളി: മൂക്കന്നൂർ ഇനി അമ്പത്തിമൂന്നാം പള്ളിയോടം

ആറന്മുള: ആറന്മുളയിലെ പള്ളിയോട കരകളിൽ ഇനി മൂക്കന്നൂർ പള്ളിയോടവും സ്ഥാനം പിടിക്കുന്നു. ബി ബാച്ച് പള്ളിയോടമായാണ് മൂക്കന്നൂരിനെ ഉൾപ്പെടുത്തുന്നത്. പള്ളിയോട സേവാ സംഘത്തിന്റെ പൊതുയോഗം ആണ്  53 -ാമത് പള്ളിയോടത്തിൻ്റെ നിർമ്മാണത്തിന് അനുമതി...
- Advertisment -

Most Popular

- Advertisement -