Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ മോഹൻലാൽ...

ശബരിമലയിൽ മോഹൻലാൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പരസ്യമായത് വിവാദമാകുന്നു : മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിൽ നടൻ മോഹൻലാൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പരസ്യമായത് വിവാദമാകുന്നു.

മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരം ശബരിമലയിലെ ദേവസ്വം ജീവനക്കാർ ചോർത്തിയെന്നാണ് മോഹൻലാലിൻ്റെ ആക്ഷേപം. എന്നാൽ വഴിപാട് വിവരങ്ങൾ തങ്ങൾ പരസ്യമാക്കിയില്ലെന്നും വഴിപാട് നടത്തുമ്പോൾ ഭക്തന് നൽകുന്ന രസീത് ആയിരിക്കാം ചോർന്നതെന്നും ബോർഡ് സൂചിപ്പിക്കുന്നു.

ശബരിമലയിലെ വഴിപാട് രസീതു സംബന്ധിച്ച നടൻ മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയതു ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി ഒരു അഭിമുഖത്തിൽ കഴിഞ്ഞദിവസം നടൻ മോഹൻലാൽ പരാമർശിച്ചിരുന്നു.

പിന്നാലെയാണ് വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തിയത്.
മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്. അദ്ദേഹം ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീത് ജീവനക്കാർ ചോർത്തിയെന്ന മോഹൻലാലിന്റെ പരാമർശം തെറ്റാണ്. പ്രസ്താവന തിരുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും : എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ്‌ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11.30 നാണ് മോദി...

Kerala Lotteries Results :17-02-2026 Sthree Sakthi SS-507

1st Prize Rs.1,00,00,000/- SO 595985 (ERNAKULAM) Consolation Prize Rs.5,000/- SN 595985 SP 595985 SR 595985 SS 595985 ST 595985 SU 595985 SV 595985 SW 595985 SX 595985...
- Advertisment -

Most Popular

- Advertisement -