കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവ്. കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തു.
രാവിലെ കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയതായിരുന്നു ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ കുട്ടി. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയ നടത്തിയാണ് ആറാം വിരൽ നീക്കം ചെയ്തത്. കുട്ടിയുടെ നാവിനും ആരോഗ്യപരമായ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിഷയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.