Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChennaiചെന്നൈയിൽ ട്രെയിൻ...

ചെന്നൈയിൽ ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്

ചെന്നൈ : ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ ഇടിച്ച് അപകടം .അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. ചെന്നൈയ്‌ക്ക് സമീപം തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് അടുത്ത്‌ ഇന്നലെ രാത്രി എട്ടരക്കാണ് സംഭവം. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. പത്തിലധികം കോച്ചുകൾ പാളം തെറ്റി. 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി : എസ്.ഐക്ക് പരിക്ക്

പാലക്കാട് : പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്ഐയ്‌ക്കു പരുക്ക്.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം .ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത് .ജീപ്പിലുണ്ടായിരുന്ന എസ്ഐ ശിവദാസന് സാരമായി പരിക്കേറ്റു. ഡ്രൈവർ...

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം

കൊച്ചി : കണ്ണൂർ എ‍‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തി ഇല്ല. സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ...
- Advertisment -

Most Popular

- Advertisement -