പാലക്കാട് : അട്ടപ്പാടി പാലൂരിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ മർദിച്ചതായി പരാതി .പച്ചമരുന്നിന്‍റെ വേര് മോഷ്ടിച്ചെന്നാരോപിച്ച് പാലൂർ സ്വദേശി മണികണ്ഠനാണ് മർദ്ദനമേറ്റത്.ആദിവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് എന്നയാളാണ് മണികണ്‌ഠനെ മർദിച്ചത്.
ഡിസംബര്‍ ഏഴിനാണ് സംഭവം.തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. പുതൂർ പോലിസ് കോഴിക്കോട് എത്തി വിവരങ്ങൾ ശേഖരിച്ചിട്ടും നടപടിയെടുത്തില്ലെന്നും നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും കുടുംബം ആരോപിക്കുന്നു.






