Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsയന്ത്രങ്ങൾ വാടകയ്ക്കെടുത്ത...

യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടക നൽകാതെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ മലയാലപ്പുഴ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട : പാറപൊട്ടിക്കാനുള്ള യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം വാടക നൽകാതെയും ഇവ തിരികെ നൽകാതെയും തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഎം തുമ്പമൺ ടൗൺ തെക്ക് മുൻ ബ്രാഞ്ച് സെക്രട്ടറി മലയാലപ്പുഴ സ്വദേശി അർജുൻ ദാസിനെതിരെ കോന്നി പൊലീസ് കേസെടുത്തു.  രാജസ്ഥാൻ സ്വദേശി കിഷൻ ലാലാണു പൊലീസിൽ പരാതി നൽകിയത്.

2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ വാടക ഇനത്തിൽ ആറ് ലക്ഷം രൂപ നൽകാനുണ്ടെന്നാണ് പരാതി. ഈട്ടിമൂട്ടിൽപടിയിൽ പണിക്കായി മാസം ഒരു ലക്ഷം രൂപ വാടക നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് തന്റെ യന്ത്രങ്ങൾ കൊണ്ടുപോയതെന്നും ഇത് തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.   പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സമീപകാലത്ത് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് അർജുൻ ദാസ്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാലത്താണ് തട്ടിപ്പു നടത്തിയതെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോക്സോ കേസിലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി: പോലീസ് പിൻതുടർന്ന് പിടികൂടി

ആലപ്പുഴ: പോക്സോ കേസിലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് ഓടി രക്ഷപ്പെട്ടത്. പിന്നാലെ ഓടിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു...

നാളെ മുതൽ 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത         

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ  മുതൽ 10 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ദുർബലമായിരിക്കുന്ന കാലവർഷം ചൊവ്വാഴ്ചയോടെ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 9, 10  തീയതികളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ്...
- Advertisment -

Most Popular

- Advertisement -