Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്...

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീൻ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിക്കുന്നു. പ്രകൃതിയിൽ ക്രമാതീതമായി വർദ്ധിക്കുന്ന കാർബൺ എമ്മിഷന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്കിടയിലാണ് പരിപാടി സംഘടിപ്പിക്കുക.

ജൂൺ 5 ന് ഓഫീസുകളിലേയ്ക്കുള്ള യാത്രയ്ക്കായി പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക, സ്വകാര്യ വാഹനത്തിൽ ഒറ്റയ്ക്ക് ഓഫീസിൽ വരുന്നവർ സഹപ്രവർത്തകരുമായി ഒരുമിച്ച് വെഹിക്കിൾ പൂളിംഗ് സംവിധാനം ഉപയോഗപ്പെടുത്തുക, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്നും ഒരു വാഹനത്തിൽ ഓഫീസിൽ എത്തുന്നതിനുള്ള കമ്മ്യൂണിറ്റി പൂളിംഗ് സൈക്കിൾ, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, എസി, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ അമിതമായ ഉപയോഗം കുറയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തദ്ദേശ വകുപ്പ് മുന്നോട്ട് വച്ചിട്ടുള്ളത്.

ഗ്രീൻ കേരള റൈഡിന്റെ പ്രധാന ആശയങ്ങളിൽ ഒന്നായ കമ്മ്യൂണിറ്റി പൂളിംഗിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായി നന്തൻകോടുള്ള എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഓഫീസിലേക്ക് എത്തുന്ന നാൽപ്പതിൽ അധികം ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി യുമായി സഹകരിച്ച് രാവിലെയും വൈകുന്നേരവും ഇലക്ട്രിക് ബസിന്റെ പ്രത്യേക സർവീസും ക്രമീകരിച്ചിട്ടുണ്ട്.

പരിപാടിയുടെ ഭാഗമായി വ്യക്തി, ഗ്രൂപ്പ്, സ്ഥാപനം എന്നീ കാറ്റഗറിയിൽ ഏറ്റവും മികച്ച മാതൃക പിന്തുടരുന്നവർക്ക് പ്രത്യേക അനുമോദനവും സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗിനിയില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടി : നൂറിലേറെ പേർ കൊല്ലപ്പെട്ടു

എൻസെറെകോർ: ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോറിലാണ് സംഭവം. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച...

മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി തുടരും

കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റായി എത്തുന്നത്. ഇടവേള ബാബു ഒഴിയുന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും...
- Advertisment -

Most Popular

- Advertisement -