Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsമുന്നറിയിപ്പ് സൈറണുകളുടെ...

മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്

പത്തനംതിട്ട: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് (21) നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴ് സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ഇന്ന് വൈകിട്ട് അഞ്ച് മുതൽ പല സമയങ്ങളിലായി മുഴങ്ങും.

ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്. തിരുവല്ല താലൂക്ക് ഓഫീസ് ടവർ, കെഎസ്ജി എച്ച്എസ്എസ് കടപ്പാറ, ഗവൺമെൻ്റ് എച്ച്എസ് മേലുകര കീക്കൊഴൂർ റാന്നി, ഗവൺമെൻ്റ് ഹൈസ്കൂൾ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെൻ്റർ കൊടുമുടി, പത്തനംതിട്ട കളക്ടറേറ്റ്, പ്രീ മെട്രിക് ഹോസ്റ്റൽ അച്ചൻകോവിൽ എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസ്  അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിന്തിക്കുവാനും സാദ്ധ്യതകൾ കണ്ടെത്തുവാനും വിദ്യാർത്ഥികൾക്കു സാധിക്കണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവല്ല: വ്യത്യസ്തമായി ചിന്തിക്കുവാനും പഠിക്കുവാനും സാദ്ധ്യതകൾ കണ്ടെത്തുവാനും വിദ്യാർത്ഥികൾക്കു സാധിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. തിരുവല്ല എം.എൽ. എ. അഡ്വ. വർഗീസ് മാമ്മന്റെ നേതൃത്വത്തിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ പത്ത്,...

ഓതറ പുതുക്കുളങ്ങര പടയണി: രാഷ്ട്രീയപ്രവർത്തകരും വോട്ടർമാരും  ഒത്തുകൂടുന്നു

തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണി കോലം തുള്ളൽ തുടങ്ങിയിട്ട് ഒൻപതാം ദിവസമാണ് നാളെ (25). തിരഞ്ഞെടുപ്പ് കാലത്തെ പുതുക്കുളങ്ങര പടയണിക്കും പ്രാധാന്യമുണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിലാണെങ്കിലും തൊട്ടപ്പുറം ...
- Advertisment -

Most Popular

- Advertisement -