വാഷിംഗ്‌ടൺ : അമേരിക്കയില്‍ ന്യൂ ഓർലീൻസില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ത്ത സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു .35 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.സംഭവത്തിനു പിന്നാലെ ട്രക്ക് ഡ്രൈവറായ ഷംസുദ്ദീൻ ജബാറി(42)നെ പൊലീസ് വെടിവച്ചു കൊന്നു .ഇയാൾ യുഎസ് പൗരനും മുന്‍ സൈനിക ഉദ്യോഗസ്ഥനും ആയിരുന്നുവെന്നു എഫ്ബിഐ സ്ഥിരീകരിച്ചു. ഇയാളുടെ ട്രക്കിൽ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിനോദസഞ്ചാരകേന്ദ്രമായ ബര്‍ബണ്‍ സ്ട്രീറ്റിനടുത്ത് പ്രാദേശികസമയം പുലര്‍ച്ചെ 3.15-നാണ് സംഭവം. പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണു വാഹനം ഇടിച്ചുകയറിയത്.നിരവധി ആളുകളെ ഇടിച്ചിട്ട ശേഷം അക്രമി ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.