Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsഉച്ചഭക്ഷണത്തിനായി വാങ്ങിയ...

ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര:  ഹോട്ടലിനെതിരെ നടപടി

തിരുവല്ല : ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ  ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനെതിരെ നടപടി. തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജങ്ഷന് സമീപമുള്ള കന്നിമറ ഹോട്ടലാണ് ഇന്ന്  ഉച്ചയോടെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ അടച്ച് പൂട്ടിയത്.

തിരുവല്ല പുളിക്കീഴ് എസ്.എച്ച്.ഒ അജിത് കുമാറിന് കഴിക്കാനായി  വാങ്ങിയ ചിക്കൻ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. പഴുതാരയെ കണ്ടെത്തിയതോടെ ഉടൻ ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചു. ഉടൻ അവർ സ്ഥലത്തെത്തി പരിശോധിച്ച് ബിരിയാണിയിലുള്ളത് പഴുതാരയണെന്ന് സ്ഥിരീകരിച്ചു.

ഭക്ഷ്യ സുരക്ഷ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ
വിഭാഗവും  ചേർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിൽ  കണ്ടെത്തിയത്. തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ  നിർദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം: ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം

കോന്നി : അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ്...

എബിവിപി 71-ാം ദേശീയ സമ്മേളനം നാളെ മുതല്‍ 30 വരെ ഡെറാഡൂണില്‍

ന്യൂഡൽഹി: എബിവിപി 71-ാം ദേശീയ സമ്മേളനം 28 മുതല്‍ 30 വരെ ഡെറാഡൂണില്‍. പരേഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ഭഗവാന്‍ ബിര്‍സ മുണ്ട നഗറാണ് വേദിയാകുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി 1500 ഓളം...
- Advertisment -

Most Popular

- Advertisement -