ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഡിസംബർ 31 രാത്രി കർശന പരിശോധന നടത്തും. പ്രധാനമായും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. മഫ്തിയിലും യൂണിഫോമിലും ഉദ്യോഗസ്ഥർ നിരത്തിലുണ്ടാകും. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യും.
ജില്ലയിലുടനീളം വിവിധ സ്ഥലങ്ങളിലായി പരിശോധന ഉണ്ടാകും. വൈകിട്ട് 6 മണി മുതൽ രാത്രി ഒരു മണി വരെയും രാത്രി ഒരു മണി മുതൽ രാവിലെ 6 മണി വരെയും പരിശോധന ഉണ്ടാകും.
ജില്ലയിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മദ്യപിച്ച് അപകടകരമാം വിധത്തിൽ വാഹനം ഓടിക്കുക, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം ആളുകൾ കയറി യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും ആർടിഒ അറിയിച്ചു.