ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ പത്തിയൂര്‍ പാലം പുനര്‍ നിര്മ്മാണത്തോടനുബന്ധി
കരീലക്കുളങ്ങര ഭാഗത്ത് നിന്നും ഭഗവതിപ്പടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചീറ്റാങ്കേരി ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് എരുവ പാലം കയറി ഇടത്തോട്ട് തിരിഞ്ഞ് പത്തിയൂര്‍ ആല്‍ത്തറ വഴി ഭഗവതിപ്പടി ഭാഗത്തേക്ക് പോകേണ്ടതാണ്. ഭഗവതിപ്പടി ഭാഗത്ത് നിന്നും കരീലകുളങ്ങര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്കും ഇതേ വഴി ഉപയോഗിക്കാവുന്നതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.