ന്യൂഡൽഹി : സംസ്ഥാനങ്ങൾ മദ്രസകൾക്ക് നൽകുന്ന ധനസഹായം നിർത്തണമെന്ന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.ഇതു സംബന്ധിച്ചു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് കത്തയച്ചു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാത്തതും പൊതു വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുന്നതും കുട്ടികളെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.പഠനത്തിൽ മികവ് കാണിക്കാനോ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനോ കാര്യങ്ങളെ ഗ്രഹിക്കാനോ മദ്രസ വിദ്യാഭ്യാസം സഹായിക്കുന്നില്ല. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ചട്ടങ്ങളോ നിയമങ്ങളോ മദ്രസകൾ പാലിക്കുന്നില്ലെന്നും കത്തിൽ പറയുന്നു