ചങ്ങനാശേരി : കേരളത്തിലെ വിശ്വകർമ്മജർ ഇനി അർഹതപ്പെട്ട അവകാശങ്ങൾക്കായി ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് ടി യു. രാധാകൃഷ്ണൻ .വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറായി ചുമതലയേറ്റെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നവംബർ 29 ന് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ടി യു രാധാകൃഷ്ണൻ നേതൃത്വം നൽകിയ പാനൽ വിജയിച്ചു. വി എസ് എസ് ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തോടൊപ്പം ജനറൽ സെക്രട്ടറി ആയി എം മുരുകൻ പാളയത്തിൽ(ആലപ്പുഴ), ട്രഷറർ ആയി അനൂപ് മുരളീധരൻ(കൊല്ലം), വൈസ് പ്രസിഡൻ്റുമാരായി സതീഷ്കുമാർ എൻ(കോട്ടയം),അഡ്വ എം.എ ബിജോയ്കുമാർ (എറണാകുളം), അഡ്വ യു പി ബാലകൃഷ്ണൻ(കോഴിക്കോട്), സന്തോഷ് എൻ ടി (എറണാകുളം), സെക്രട്ടറിമാരായി അജിത്ത് എസ്(പത്തനംതിട്ട),മനുകൃഷ്ണൻ എം (ആലപ്പുഴ),കെ ശിവാനന്ദൻ(കൊല്ലം),പത്മനാഭൻ പി(കണ്ണൂർ), അനിൽകുമാർ പി ബി (ആലപ്പുഴ), കൗൺസിലർമാരായി ശ്രീകാന്ത് ആർ, തുളസി ജി കൃഷ്ണൻ (പത്തനംതിട്ട), വിമൽ വിജയൻ , സുബ്രഹ്മണ്യൻ പി കെ (എറണാകുളം) ,ബിജുമോൻ വി കെ, ചന്ദ്രബാബു സി.എൻ (ഇടുക്കി),കൃഷ്ണൻകുട്ടി കെ സി(ആലപ്പുഴ), വി കുമാർ ,സോമനാഥൻ എ ജെ(കൊല്ലം) എന്നിവരും ചുമതലയേറ്റു. വിശ്വകർമ്മ സമുദായത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, സാമ്പത്തിക പുരോഗതിക്കായി 15 ഇന കർമ്മ പദ്ധതി അവതരിപ്പിച്ചു.






