ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്‌ക്ക് 12 മണിക്കാകും ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും.ചര്‍ച്ചയ്ക്ക് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു മറുപടി പറയും.ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിക്കും.
ബില്ലിനെ എതിര്‍ക്കാന്‍ ചൊവ്വാഴ്ച വൈകീട്ടുചേര്‍ന്ന ഇന്ത്യസഖ്യം നേതാക്കളുടെ യോഗം തീരുമാനിച്ചു. വോട്ടെടുപ്പും ആവശ്യപ്പെടും. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാൻ എൻ ഡി എ തീരുമാനിച്ചിട്ടുണ്ട്. ജെപിസി മുന്നോട്ട് വെച്ച 14 ശിപാർശകൾ ഉൾക്കൊണ്ട് കൊണ്ടാണ് പുതിയ ബിൽ.