Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaവാട്ടര്‍ എടിഎം...

വാട്ടര്‍ എടിഎം ഉദ്ഘാടനം നടത്തി

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വാട്ടര്‍ എടിഎമ്മിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ പത്തുലക്ഷം രൂപ ഉള്‍പ്പെടുത്തി കുറ്റൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലായാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്.

ജലദൗര്‍ലഭ്യതയുണ്ടാകുന്ന സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു രൂപ നാണയം ഇട്ടാല്‍ ഒരു ലിറ്റര്‍ തണുത്ത വെള്ളവും അഞ്ച് രൂപ നാണയം ഇട്ടാല്‍ അഞ്ച് ലിറ്റര്‍ ശുദ്ധീകരിച്ച സാധാരണ വെള്ളവും കിട്ടുന്ന രണ്ട് കൗണ്ടറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സോമന്‍ താമരച്ചാലില്‍, മറിയാമ്മ ഏബ്രഹാം, അംഗങ്ങളായ ചന്ദ്രലേഖ, സി.കെ അനു, വിശാഖ് വെണ്‍പാല, ജിനു തൂമ്പുംകുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, അംഗങ്ങളായ ജോ ഇലഞ്ഞിമൂട്ടില്‍, സാറാമ്മ, എന്‍.ടി.ഏബ്രഹാം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ്റെ കേരളം പ്രദർശന വിപണനമേള  നാളെ  സമാപിക്കും 

ആലപ്പുഴ: സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേള നാളെ സമാപിക്കും. മെയ് 6 മുതൽ ഏഴ് ദിവസമായി നടക്കുന്ന മേളയുടെ സമാപന സമ്മേളനം നാളെ...

കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു

കൊല്ലം : മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു. കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് ചിറയിൽ വീട്ടിൽ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവർക്കും മഞ്ഞപ്പിത്തം ബാധിച്ചു. ഇരുവരും തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -