Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഎച്ച്1ബി വീസക്കാരുടെ...

എച്ച്1ബി വീസക്കാരുടെ ആശ്രിതർക്ക് തൊഴിലനുമതി നിർത്താൻ യുഎസ്

വാഷിംഗ്‌ടൺ : എച്ച്1ബി വീസയില്‍ യു.എസില്‍ എത്തിയ വിദേശികളുടെ ആശ്രിതര്‍ക്ക് നല്‍കി വരുന്ന തൊഴിലനുമതി റദ്ദാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. എച്ച്1ബി വീസക്കാരുടെ ആശ്രിതരായ എച്ച്4 വീസക്കാർക്ക് നിയമപരമായി ജോലി ചെയ്യാനുള്ള എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് ഇനി അനുവദിക്കേണ്ടതില്ലെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ തീരുമാനം.

ഇതുസംബന്ധിച്ച കരട് നിര്‍ദേശം ഓഫീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എച്ച്1ബി വീസക്കാരുടെ പങ്കാളികൾക്കും 21 വയസ്സിൽ താഴെയുള്ള മക്കൾക്കുമാണ് എച്ച്4 ആശ്രിതവീസ അനുവദിക്കുന്നത് .എച്ച്1ബി വീസ ഫീസ് 1,03,265 ഡോളറായി കുത്തനെ ഉയര്‍ത്താനുള്ള നിര്‍ദ്ദേശം യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പുറപ്പെടുവിച്ചിരുന്നു

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂന മർദ്ദം : ശക്തമായ മഴയ്ക്ക് ഇന്നും  സാധ്യത

തിരുവനന്തപുരം :  മധ്യ- വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ...

എക്സൈസിൻ്റെ മിന്നൽ പരിശോധന: രണ്ട് കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു 

കോട്ടയം: വ്യാപകമായി ലഹരി മരുന്ന് വിപണനം ചെയ്യുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ ഭാഗങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്‌പെക്ടർ ബിനീഷ്സുകുമാരൻ, പാലാ എക്സൈസ് സർക്കിൾ പാർട്ടി, കോട്ടയം എക്സൈസ്...
- Advertisment -

Most Popular

- Advertisement -