Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാന ആക്രമണം...

കാട്ടാന ആക്രമണം : കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും

കോതമംഗലം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നൽകുന്നതിന് നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. രണ്ട് ഗഡുക്കളായി നൽകേണ്ട തുകയാണെങ്കിലും ഈ കേസിൽ ഇത് ഒരുമിച്ച് കൈമാറുമെന്ന് മന്ത്രി പറഞ്ഞു.

സംഭവ സ്ഥലത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളിൽ ഹാങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. അഞ്ചു ദിവസത്തിനുള്ളിൽ സ്ഥലത്ത് തെരുവു വിളക്കുകൾ സ്ഥാപിക്കും. ആന ഇറങ്ങുന്ന പ്രദേശമായിട്ടുകൂടി വഴിവിളക്ക് ഇല്ലാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

എറണാകുളത്തു സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ്(45) ഇന്നലെ രാത്രി എട്ടരയോടെ ബസ്സിറങ്ങി വീട്ടിലേക്കു പോകുംവഴിയാണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണാപഹരണ കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. ഹൈക്കോടതി നിർദേശപ്രകാരം ശബരിമല ശ്രീകോവിലിലെ        സ്വർണപാളികളുടെ ശാസ്ത്രീയ പരിശോധന ഈ മാസം 17 ന് നടക്കും. അന്ന്...

എൻ എസ് എസ് കരയോഗ മന്ദിരം തുറന്നു

കോഴഞ്ചേരി : നാരങ്ങാനം ആലുങ്കലിൽ  പുതുതായി പണികഴിപ്പിച്ച എൻ എസ് എസ് കരയോഗ മന്ദിരം തുറന്നു.പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു. സാമുഹിക സേവന രംഗത്തെ പ്രവർത്തനങ്ങൾ എൻഎസ്എസ്...
- Advertisment -

Most Popular

- Advertisement -