Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യത്തെ പ്രധാന...

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ആന്റി-ഡ്രോൺ സംവിധാനം: പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡ്രോൺ ആക്രമണ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.

ഡൽഹി കാർ ബോംബാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരർ ഹമാസിന് സമാനമായ ഡ്രോൺ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ തീരുമാനം എടുത്തിട്ടുള്ളത്. ഇന്ത്യയിലെ സിവിൽ വിമാനത്താവളങ്ങളിൽ ഇത്തരമൊരു സംരംഭം ഇതാദ്യമാണ്. ആഭ്യന്തര മന്ത്രാലയമാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) , സിഐഎസ്എഫ്, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) രൂപീകരിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ ഡൽഹി, മുംബൈ, ശ്രീനഗർ, ജമ്മു, മറ്റ് സെൻസിറ്റീവ് വിമാനത്താവളങ്ങളിൽ  ആയിരിക്കും പദ്ധതി നടപ്പിലാക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസ് ആക്രമണം : കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

ന്യൂഡൽഹി : ഒമാൻ തീരത്തുവച്ച് യുഎസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു .ആക്രമണത്തെത്തുടർന്ന് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇതിനോടകം...

സേവാ തീർത്ഥ്’, ‘കർത്തവ്യ ഭവൻ-1 & 2’ എന്നിവ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഉൾക്കൊള്ളുന്ന സേവാ തീർത്ഥ് എന്ന കെട്ടിട സമുച്ചയവും കർത്തവ്യ ഭവൻ -1 & 2 ഉം നാളെ...
- Advertisment -

Most Popular

- Advertisement -