തിരുവനന്തപുരം : രാജിയെത്തുടര്‍ന്ന് ഒഴിവുവരുന്ന നിലമ്പൂരില്‍ വീണ്ടും മത്സരിക്കില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ വാർത്താ സമ്മേളത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ അൻവർ മാപ്പ് പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നിൽ പി ശശിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.പി.ശശിക്കും അജിത്കുമാറിനുമെതിരെ ആരോപണം ഉന്നയിച്ചത് ഉന്നത നേതാക്കൾ പറഞ്ഞിട്ടായിരുന്നുവെന്നും എന്നാൽ പിന്നീട് ഈ നേതാക്കൾ ഫോണെടുത്തില്ലെന്നും അൻവർ പറഞ്ഞു.