പാലക്കാട് : പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു.മൈസൂർ സ്വദേശി പാർവതിയാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് അപകടം.അപകട സമയം പാർവതി ബസ് സ്റ്റോപ്പിൽ കിടന്ന് ഉറങ്ങുകയായിരുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമുൾപ്പെടെയുള്ള നാടോടി സംഘമാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർ രക്ഷപ്പെട്ടു.
നിയന്ത്രണംവിട്ട ലോറി സമീപത്തെ മരങ്ങളിലും കടയിലും ഇടിച്ച ശേഷമാണ് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്.പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.