കോഴിക്കോട് : കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ.മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. എറണാകുളത്തുനിന്ന് കോഴിക്കോട് വഴി കര്‍ണാകയിലെ ഹസ്സനിലേക്കു പോകുന്ന ബസിൽ വച്ചായിരുന്നു അതിക്രമം.കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന് പുലർച്ചെയാണ് സംഭവം.പെണ്‍കുട്ടി കണ്ടക്ടറോട് വിവരം പറയുകയും ബസ് കോഴിക്കോട് സ്റ്റാൻഡിലെത്തിയ സമയത്ത് നടക്കാവ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു