തിരുവല്ല: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ദേവഹരിതം പദ്ധതിയുടെ ഭാഗമായി ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഫലവൃക്ഷ തൈകൾ നട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ക്രിസ്റ്റ് ഗ്ലോബലിന്റെ സഹകരണത്തോടെ ഫലവൃക്ഷ തൈകൾ നട്ടത്. മുൻവർഷം നട്ട വൃക്ഷഫലം ക്ഷേത്രത്തിൽ സമർപ്പിച്ചു.
ചടങ്ങിൽ തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ജി.മുരളീധരൻ പിള്ള, സബ്ഗ്രൂപ്പ് ഓഫീസർ അനിതാ ജീ നായർ, ഉപദേശക സമിതി സെക്രട്ടറി സനിൽകുമാർ, രാജശേഖരൻ മുണ്ടന്താനത്ത്, ദേവസ്വം ജീവനക്കാർ ഗോപൻ, രാജേന്ദ്രൻ, ബിജു, ക്രിസ്റ്റ് ഗ്ലോബൽ ക്രിസ്റ്റഫർ, ഗീതാ ക്രിസ്റ്റഫർ എന്നീവർ പങ്കെടുത്തു