കൊച്ചി : കളമശ്ശേരി പോളി ടെക്‌നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ 2 പേർ കൂടി പിടിയിൽ.ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുഹൈല്‍ ഷെയ്ഖ്, അഹിന്ത മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. സുഹൈല്‍ ഷെയ്ഖാണ് കഞ്ചാവ് നൽകിയിയതെന്നാണ് പ്രതികളായ ആഷിഖ്, ശാലിക് എന്നിവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഒളിവിൽ പോയ സുഹൈല്‍ ഷെയ്ഖിനെയും ഒപ്പമുണ്ടായിരുന്ന അഹിന്ത മണ്ഡലിനേയും മൂവാറ്റുപുഴയിലെ ഒരു ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ നിന്നുമാണ് പോലീസ് പിടികൂടിയത് .