ജയ്സാൽമീർ: രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു.16 പേർക്കു ഗുരുതര പൊള്ളലേറ്റു. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ എ സി ബസിനാണ് തീപിടിച്ചത് . ജയ്‌സാൽമീർ-ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ വാഹനത്തിന്റെ പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ റോഡരികിൽ ബസ് നിർത്തിയെങ്കിലും തീ വ്യാപിക്കുകയായിരുന്നു .ബസിൽ 57 യാത്രക്കാരുണ്ടായിരുന്നു .19 പേർ ബസിനുള്ളിൽത്തന്നെ മരിച്ചു.നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം .ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.