ഇടുക്കി : ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം.ഇടുക്കി പന്നിയാർകുട്ടി പുതിയപാലത്തിനും പള്ളിക്കും ഇടയ്‌ക്കുള്ള ഭാഗത്തുവച്ചാണ് അപകടം. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്.കായികതാരം ഒളിമ്പ്യൻ കെ എം ബീനാമോളുടെ സഹോദരിയാണ് റീന.സഹോദരൻ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം.
ഇന്നലെ രാത്രി പത്തരയോടെ മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയാണ് അപകടം .ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബോസും റീനയും സംഭവസ്ഥലത്തു വച്ചും എബ്രഹാം ആശുപത്രിയിൽ വച്ചും മരിച്ചു.