തിരുവല്ല : വളഞ്ഞവട്ടം തിരു ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഇന്ന് 41 മഹോത്സവം. വൈകിട്ട് 6.40 ന് വിശേഷാൽ ദീപാരാധന,7 മണിക്ക് അത്താഴപൂജ, 7.30 മണിക്ക് വിളക്കിനെഴുന്നള്ളിപ്പും സേവയും. ക്ഷേത്രം മേൽശാന്തി വാഴൂർ മഠം ബ്രഹ്മശ്രീ പരമേശ്വര രാമപ്രസാദ് ഭട്ടതിരിയുടെ കാർമികത്വത്തിൽ സേവക്കായി ഭഗവതിയെ സേവ പന്തലിലേക്ക് തങ്കജീവതയിൽ എഴുന്നള്ളിക്കും. ശേഷം താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടിയിൽ അഞ്ചു താളം ചവിട്ടി ഭഗവതിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. കളമെഴുത്തും പാട്ടും വഴിപാടിന് ശേഷം 10മണിക്ക് നട അടക്കും.
