Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെട്ടിട നിര്‍മാണത്തിനായി...

കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് 4 പേര്‍ക്ക് പരിക്ക്

ആലപ്പുഴ : കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 16 -ാം വാര്‍ഡ് കാവുങ്കല്‍ വെള്ളിമുറ്റം ഭാഗത്തായിരുന്നു അപകടം.  സ്വകാര്യ കമ്പനിയുടെ ഗോഡൗണ്‍ നിര്‍മാണം നടക്കുന്നതിനിടയിലാണ് അപകടം.

കൊച്ചിയിലെ ഒരു കോണ്‍ട്രക്ടറിനാണ് ഇതിന്‍റെ നിര്‍മാണ് ചുമതല. ഇയാളുടെ തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകട സമയത്ത് 30 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

കെട്ടിടത്തിന്‍റെ മേല്‍തട്ടില്‍ കോണ്‍ക്രീറ്റ് മിശ്രിതം  നിറക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. തട്ട് ഇടിഞ്ഞു താഴെ വീണ് കമ്പിയും പട്ടികയും ആണിയും കുത്തിയേറ്റാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഇതില്‍ കൊച്ചി സ്വദേശിയായ ഒരാളുടെ നില ഗരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം : മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍. ഇരുന്നൂറിലേറെ പേരെയാണ് വധശ്രമം അടക്കമുള്ള കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ഇതില്‍ വാഹനങ്ങള്‍ ആക്രമിച്ച ഇരുപത്തിയഞ്ചോളം...

തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പ്: അമിത് ഷാ 22ന് കേരളത്തിൽ എത്തും

ന്യൂഡൽഹി: മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ 22ന് കേരളത്തിൽ എത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനും, അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന്...
- Advertisment -

Most Popular

- Advertisement -