Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ വെർച്വൽ...

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം : ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്.വെർച്വൽ ക്യൂ മാത്രം മതിയെന്നാണു നിലവിലെ തീരുമാനമെന്നും സ്പോട്ട് ബുക്കിം​ഗിന്റെ കാര്യത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമലയിൽ 90 ശതമാനം ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.വെർച്വൽ ക്യൂ ആണെങ്കിൽ എത്ര ഭക്തർ വരുമെന്ന് മുൻകൂട്ടി അറിയാൻ കഴിയും.കൂടുതൽ ആളുകൾ വന്നാൽ ദേവസ്വം ബോർഡിന് ലാഭം കൂടും. പക്ഷേ ഭക്തരുടെ സുരക്ഷയാണ് പ്രധാനം.തീർത്ഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം പറയേണ്ടത് ദേവസ്വവും സർക്കാരുമാണ്.

രാവിലെ മൂന്ന് മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെയും ഉച്ചയ്‌ക്ക് മൂന്ന് മണിമുതൽ രാത്രി 11മണി വരെയുമാണ് ദർശന സമയം.ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും

തിരുവനന്തപുരം : മന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ വകുപ്പിന്റെ പേരിൽ ഇടഞ്ഞ കെ.മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യ വകുപ്പും ദേവസ്വം വകുപ്പും നൽകി. വകുപ്പ് വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് മുരളീധരൻ വ്യക്തമാക്കുകയായിരുന്നു.അതേസമയം, ഘടക...

എസ്ഡിപിഐ പിന്തുണ വസ്തുതാ വിരുദ്ധം ; മുഖ്യമന്ത്രി

തിരുവനന്തപുരം : എസ്ഡിപിഐയുടെ പിന്തുണ അഭ്യര്‍ഥിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു .വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ എതിർക്കുന്ന നിലപാടാണ്...
- Advertisment -

Most Popular

- Advertisement -