ആലപ്പുഴ : മാരൻകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 3 മുതൽ 14 വരെ നടക്കുന്ന നാൽപ്പത്തി രണ്ടാമത് ശ്രീമദ് ഭാഗവത സത്രത്തിൻ്റ് ലോഗോ പ്രകാശനം ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവഹിച്ചു.
സത്ര നിർവഹണ സമിതി ചെയർമാൻ അഡ്വ.പി. എസ്.ശ്രീകുമാർ, സത്രം ജനറൽ സെക്രട്ടറി റ്റി ജി പദ്മനാഭൻ നായർ, ട്രഷറർ ശ്രീനി എന്നിവർ പങ്കെടുത്തു. ചിത്രകാരൻ നന്ദൻപിളള ആണ് ലോഗോ വരച്ചത്. ഏപ്രിൽ 3 ന് ഉച്ചയ്ക്ക് 3 മണിക്ക് മഹാസത്ര വേദിയിൽ 16008 ഗോപികമാർ സംഗമിക്കും. സിനിമാ താരം നവ്യാ നായർ പങ്കെടുക്കും