Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവലിയഴീക്കല്‍ ഹാര്‍ബര്‍...

വലിയഴീക്കല്‍ ഹാര്‍ബര്‍ ഡ്രഡ്ജിങ്ങിന് 5.53 കോടി: ഇടമുട്ട് നിര്‍മാണം നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും –  മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: വലിയഴീക്കല്‍ ഹാര്‍ബര്‍ ഡ്രഡ്ജിങ്ങിന് 5.53 കോടി രൂപ അനുവദിച്ചതായും നാലുമാസത്തിനുള്ളില്‍ ഇടമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു  മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വലിയഴീക്കല്‍ ഫിഷ് ലാന്‍ഡിങ് സെന്ററിനെ കൂടുതല്‍ സൗകര്യങ്ങളുള്ള ഹാര്‍ബറാക്കി മാറ്റാനായതായും സംസ്ഥാനത്തെ 23ാംമത്തെ ഹാര്‍ബറാക്കി പ്രഖ്യാപിക്കുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനസര്‍ക്കാരിന്റെ നാലാം 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച വലിയഴീക്കല്‍ ഫിഷ് ലാന്റിംഗ് സെന്ററിലെ അധികസൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഫിഷ് ലാന്‍ഡിങ് സെന്ററിലുള്ളതിനേക്കാള്‍ സൗകര്യങ്ങള്‍ വലിയഴീക്കല്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. 16.68 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ പ്രധാനഭാഗവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

11.44 കോടി രൂപയുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് ഇപ്പോള്‍ നടന്നത്. 103 മീറ്റര്‍ നീളത്തിലുള്ള വാര്‍ഫ്, ലേലഹാള്‍, കവേര്‍ഡ് ലോഡിംഗ് ഏരിയ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 12 ലോക്കല്‍ മുറികള്‍, 12 കടമുറികള്‍, ആധുനിക സൗകര്യങ്ങളോടെയുള്ള നെറ്റ് മെന്റിംഗ് ഷെഡ് എന്നിവയും വലിയഴീക്കല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ പണികള്‍ അന്തിമഘട്ടത്തിലെത്തുന്നതോടെ ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിന്ന് ഹാര്‍ബര്‍ എന്ന പദവിയിലേക്ക് വലിയഴീക്കല്‍ പൂര്‍ണമായും മാറുമെന്ന് മന്ത്രി പറഞ്ഞു.
മല്‍സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമായ ഡ്രഡ്ജിങ്ങിന് 5.53 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വീണ്ടും മണ്ണ് അടിഞ്ഞുകൂടാതിരിക്കുന്നതിന് ഇടമുട്ട് നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി സ സൂചിപ്പിച്ചു .ഉദ്ഘാടന ചടങ്ങില്‍ രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു.പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് കടന്നൽ ആക്രമിച്ചത്. ബന്ധുക്കളായ 3...

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകൾ നവംബർ 5 ന് മുമ്പ് പൂർണ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീർത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകൾ നവംബർ 5 ന് മുൻപ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്...
- Advertisment -

Most Popular

- Advertisement -